ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്മോഹന് സിംഗും യുപിഐ അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഇരുവരും കാശ്മീരിലെത്തുന്നത്
തിങ്കളാഴ്ച്ച ശ്രീനഗറില്‍ അത്രമണമുണ്ടായ സാഹചര്യത്തിലാണ് ഇരുവരുടേയും സന്ദര്‍ശനം. കാശ്മീരിലെ ഖാസിഗുണ്ട് നിന്നും ജമ്മുവിലെ ബനിഹാലിലേക്കുള്ള ട്രെയിന്‍ സര്‍വീസിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും
കാശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കായി പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് അറിയുന്നു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ സുരക്ഷ ശക്തമാക്കി
നഗരത്തിലെ ഓരോ കിലോമീറ്ററിനുള്ളില്‍ ജനങ്ങളുടെ നീക്കം മനസ്സിലാക്കാനും വാഹനങ്ങളെ നിയന്ത്രിക്കാനും പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിനു ശേഷം രാത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചര്‍ച്ച വിളിച്ചു കൂട്ടുകയും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈദര്‍പോര നഗരത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെടുകയും പതിനാറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: