കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ വസതിക്ക് നേരെ താലിബന്‍ ഭീകരരുടെ അക്രമണം. തലസ്ഥാനമായ കാബൂളിലെ കര്‍സായിയുടെ ഔദ്യോഗിക വസതിക്ക് നേരെയാണ് താലിബാന് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയും സ്ഫോടനങ്ങള്‍ നടത്തുകയും ചെയ്തത്
പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് കൊട്ടാരത്തിന് സമീപമുള്ള കിഴക്കന്‍ ഗേറ്റിലൂടെ ഭീകരര്‍ ആക്രമണം നടത്തിയത്. കര്‍സായിയുടെ പതിവ് വാര്‍ത്താസമ്മേളനത്തിനായി നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ എത്തിയിരുന്ന സമയത്താണ് ആക്രമണം നടന്നത്
ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഏറ്റുമുട്ടലിന് ഒടുവില്‍ ആക്രമണം നടത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. താലിബാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ തുടര്‍ന്ന് കര്‍സായി സുരക്ഷാ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്
കൊട്ടാരത്തിന് പുറത്ത് ആറോളം സ്ഫോടനങ്ങള്‍ നടത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: