ാക്കിക്കുള്ളിലെ കാരുണ്യസ്പര്‍ശം ശ്രദ്ധേയമായി

Saturday 6 August 2011 10:24 pm IST

കചെറുപുഴ: കാരുണ്യത്തിണ്റ്റെ കൈത്താങ്ങായി കാക്കി കരങ്ങള്‍ സജിത്തിണ്റ്റെ കുടുംബത്തിന്‌ സഹായമെത്തിച്ചു. കഴിഞ്ഞ ദിവസം പിതാവ്‌ കൊലപ്പെടുത്തിയ സജിത്തിണ്റ്റെ കുടുംബത്തിനാണ്‌ പോലീസ്‌ സഹായമെത്തിച്ച്‌ മാതൃക കാട്ടിയത്‌. പെരിങ്ങോം, പയ്യന്നൂറ്‍ സ്റ്റേഷനുകളിലെ പോലീസുകാരും പയ്യന്നൂറ്‍ സി.ഐ ഓഫീസിലെ ജീവനക്കാരും സ്വരൂപിച്ച ൩൫,൦൦൦ രൂപയും ഒരു മാസത്തേക്ക്‌ ആവശ്യമായ സാധനങ്ങളും വീട്ടില്‍ എത്തിച്ചുകൊടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ചപ്പാരപ്പടവിലെ വാവോലില്‍ ഷാജിയാണ്‌ മകന്‍ സജിത്തിനെ(൧൪) തല ചുമരിലിടിച്ച്‌ കൊലപ്പെടുത്തിയത്‌. നിര്‍ധന കുടുംബമായ ഇവര്‍ക്ക്‌ നിത്യജീവിതത്തിന്‌ ഒരു നിവൃത്തിയുമില്ലെന്ന്‌ കണ്ട പോലീസുകാര്‍ ഇവരുടെ ദുരിതത്തിന്‌ താത്കാലികമായി അറുതിവരുത്താന്‍ കൈത്താങ്ങായി എത്തുകയായിരുന്നു. കൊല്ലപ്പെട്ട സജിത്തായിരുന്നു പല ജോലികളും ചെയ്ത്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌. പോലീസുകാര്‍ സ്വരൂപിച്ച പണം സജിത്തിണ്റ്റെ മാതാവ്‌ രജനിക്ക്‌ സി.ഐ പി.കെ.സുധാകരന്‍ കൈമാറി. ചടങ്ങില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ റോഷി ജോസ്‌, എസ്‌.ഐമാരായ മടുത്തത്ത്‌ ലക്ഷ്മണന്‍, ടി.കെ.സുരേന്ദ്രന്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ശ്യാമള സോമന്‍, കളത്തില്‍ ബേബി, എ.ടി.വി.ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.