പ്രളയം: കാണാതായ രണ്ടു മലയാളികളെ കണ്ടെത്തി

Wednesday 26 June 2013 1:05 pm IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയത്തെ തുടര്‍ന്ന് കാണാതായ ഒമ്പത് മലയാളികളില്‍ രണ്ട് പേരെ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ രാജന്‍, ഭാര്യ ലീല രാജന്‍ എന്നിവരെയാണ് കണ്ടെത്തിയത്. പാലക്കാട് സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ സതീദേവി, ഛത്തീസ്ഗഡിലെ ഭിലായില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍മഠത്തില്‍ പ്രസന്നന്‍ പിള്ള, ഭാര്യ ലതാ പിള്ള, ദല്‍ഹിയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ആനന്ദ് അരുണാചലം, ഭാര്യ ഷീല, മകള്‍ സൗമ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.