ഉത്തരാഖണ്ഡ് രക്ഷാപ്രവര്‍ത്തനം:പിന്മാറില്ലെന്ന് വ്യോമസേന

Wednesday 26 June 2013 4:31 pm IST

ഗൗച്ചാര്‍: ഉത്തരാഖണ്ഡില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപട്ര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചെങ്കിലും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാതെ പിന്മാറില്ലെന്ന് വ്യോമസേനാ മേധാവി എന്‍.എ.കെ.ബ്രൗണ്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട കോപ്ടറിന്റെ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോഡര്‍ കണ്ടെടുത്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ മാത്രമെ അപകടകാരണം അറിയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോപ്ടര്‍ തകര്‍ന്ന് 19 പേര്‍ മരിച്ചത് ദു:ഖകരമായ കാര്യമാണ്. എന്നാല്‍ ഉത്തരാഖണ്ഡില്‍ കുടുങ്ങിയ ശേഷിക്കുന്നവരെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അത് പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ വ്യോമസേന പിന്മാറുകയുള്ളൂ. അപകടത്തില്‍പ്പെട്ട കോപ്ടര്‍ പറത്തിയിരുന്നത് പരിശീലനം ലഭിച്ച പൈലറ്റുമാരായിരുന്നു. മഴക്കാലങ്ങളില്‍ പ്രതികൂല കാലാവസ്ഥ പലപ്പോഴും വലിയ വെല്ലുവിളി ആണെന്നും ബ്രൗണ്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.