അല്ലലില്ലാതെ യാത്ര; വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വന്തമായി ഒരു ബസ്‌

Saturday 6 August 2011 11:22 pm IST

കാസര്‍കോട്‌: വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം രൂക്ഷമായിരിക്കെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി സഞ്ചരിക്കാന്‍ സ്വന്തമായി ഒരു ബസ്‌. തിക്കിയും തിരക്കിയും മുതിര്‍ന്ന യാത്രക്കാര്‍ക്കിടയില്‍ ചീത്തവിളിയും കേട്ട്‌ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്വതന്ത്രമായി യാത്രചെയ്യാനായി സ്റ്റുഡണ്റ്റ്സ്‌ ഒണ്‍ലി ബസുകള്‍. രാവിലെയും വൈകുന്നേരവുമാണ്‌ സ്റ്റുഡണ്റ്റ്സ്‌ ഓണ്‍ലി ബസുകള്‍ ഓടുന്നത്‌. ്രെപെവറ്റ്‌ ബസ്‌ ഓണേഴ്സ്‌ അസോസിയേഷന്‍ താലൂക്ക്‌ പ്രസിഡണ്ട്‌ കെ ഗിരീഷിണ്റ്റെ സന്ധ്യ ബസാണ്‌ കാസര്‍കോട്ടു നിന്ന്‌ ഉളിയത്തടുക്കയിലുള്ള ജയ്മാതാ സ്കൂളിലേക്ക്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമായി ഓടിത്തുടങ്ങിയത്‌. രാവിലെ 8.5൦ന്‌ പുതിയ ബസ്‌ സ്റ്റാണ്റ്റില്‍ നിന്നും പുറപ്പെടുന്ന ബസില്‍ നിറയെ വിദ്യാര്‍ത്ഥികളാണ്‌. വൈകുന്നേരം 4.15ന്‌ ബസ്‌ സ്കൂളില്‍ നിന്നു വിദ്യാര്‍ത്ഥികളേയും കൊണ്ട്‌ പുറപ്പെടും. റിക്ഷയില്‍ 35൦ രൂപ മുതല്‍ 5൦൦ രൂപ വരെ മാസ വാടക നല്‍കിപ്പോകുന്ന കുട്ടികള്‍ക്ക്‌ ഈ ബസ്‌ അനുഗ്രഹമാണ്‌. നൂറു രൂപയാണ്‌ ഒരു വിദ്യാര്‍ത്ഥികളില്‍ നിന്നും മാസവാടക ഈടാക്കുന്നത്‌. ഇത്‌ അധ്യാപകര്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പിരിച്ച്‌ ബസ്സുകാര്‍ക്ക്‌ നല്‍കും. സ്റ്റുഡണ്റ്റ്സ്‌ ഓണ്‍ലി ബസ്‌ ഓടിത്തുടങ്ങിയതോടെ രാവിലെ തിരക്കുള്ള സമയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കയറുമ്പോള്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കുണ്ടാകുന്ന അസൌകര്യം ഇല്ലാതായിരിക്കുകയാ ണ്‌. ബസ്സിലെ തിരക്കു കാരണം കയറിപ്പറ്റാനാകാതെ വിഷമിക്കുന്ന കുട്ടികള്‍ ഇപ്പോള്‍ നേരത്തെ തന്നെ വീട്ടില്‍ എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്കൂളിണ്റ്റെ മുന്നില്‍ തന്നെ ഇറങ്ങാനുള്ള സൌകര്യവുമുണ്ട്‌. നായന്‍മാര്‍മൂല ടി.ഐ.എച്ച്‌.എസ്‌.എസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ വിദ്യാനഗറില്‍ നിന്ന്‌ സീതാംഗോളിയിലേക്ക്‌ സാക്കിര്‍ ബസ്‌ സ്റ്റുഡണ്റ്റ്സ്‌ ഓണ്‍ലിയായി രാവിലെയും വൈകീട്ടും ട്രിപ്പ്‌ നടത്തുന്നുണ്ട്‌. കമ്പാറില്‍ നിന്നും കാസര്‍കോടിണ്റ്റെ വിവിധ സ്കൂളുകളിലേക്ക്‌ സ്റ്റുഡണ്റ്റ്സ്‌ ഓണ്‍ലി ബസ്സുകള്‍ ഓടിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ബസ്‌ ഓണേഴ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.