കമ്മാടം കാവ്‌: ബിജെപി പ്രക്ഷോഭത്തിലേക്ക്‌

Saturday 6 August 2011 11:26 pm IST

നീലേശ്വരം: കമ്മാടം ഭഗവതിയുടെ ആരൂഢസ്ഥാനമായ കമ്മാടംകാവ്‌ ദേവസ്വത്തിന്‌ വിട്ട്‌ കൊടുക്കുക, കമ്മാടം കാവ്‌ കയ്യേറ്റക്കാരെ ഒഴിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 14ന്‌ ബിജെപി കയ്യേറ്റ ഭൂമിയിലേക്ക്‌ മാര്‍ച്ച്‌ നടത്തും. മാര്‍ച്ചില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ആഗസ്ത്‌ 9ന്‌ ക്വിറ്റ്‌ ഇന്ത്യാദിനത്തില്‍ അഴിമതിക്കാരെ പുറത്താക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ കൊണ്ട്‌ ബിജെപി തൃക്കരിപ്പൂറ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നീലേശ്വരത്ത്‌ പ്രകടനവും പൊതുയോഗവും നടത്തും. മണ്ഡലം പ്രസിഡണ്ട്‌ ടി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍, എ.കെ.ചന്ദ്രന്‍, പി.വി.സുകുമാരന്‍, സി.വി.സുരേഷ്‌, വി.കൃഷ്ണകുമാര്‍, ടി.എം.നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.