ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ജസി ജോസഫ് തേവലയ്ക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടത്തിയ സമരാഭാസം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മണ്ഡലം പ്രസിഡന്റിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നും കോണ്‍ഗ്രസ്(ഐ)മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. സിപിഎം പിന്തുണയോടെയാണ് ഐ വിഭാഗത്തിന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ലഭിച്ചത്. സ്ഥാനം സംബന്ധിച്ച് തര്‍ക്കം നിലനിലനിന്നിരുന്ന സാഹചര്യത്തിലാണ് വികനസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചംഗ കമ്മറ്റിയില്‍ രണ്ട് ഇടതംഗങ്ങളുടെ കൂടി പിന്തുണ ലഭിച്ചതോടെ ജസി ജോസഫിന് അദ്ധ്യക്ഷ സ്ഥാനം ലഭിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്കിയിരുന്നുമില്ല. ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്ന മണ്ഡലം പ്രസിഡന്റ് ലിന്‍സി ബിജുവിനെ നിര്ബ്ബന്ധപൂര്പ്പം മത്സരിപ്പിക്കുകയായിരുന്നു. വിവാദ ധനകാര്യ സ്ഥാപനത്തിന്റെ കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന മണ്ഡലം പ്രസിഡന്റിനെ ബഹിഷ്കരിക്കുവാനും കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ചു ചേര്‍ക്കാതെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിച്ച മണ്ഡലം പ്രസിഡന്റിനെ തത് സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെപിസിസിക്കും ഡിസിസിക്കും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: