ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച്, 13-ാംസീഡ് ജര്‍മ്മനിയുടെ ടോമി ഹാസ് തുടങ്ങിയവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-സ്ലോവാക്യയുടെ ഡാനിയേല ഹന്റുച്ചോവ സഖ്യം ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപാനക് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ജര്‍മ്മനിയുടെ ആഞ്ജലിക് കെര്‍ബര്‍ പുറത്തായി. നാലാം സീഡ് ആഗ്നിയേസ്ക റഡ്വാന്‍സ്ക മൂന്നാം റൗണ്ടിലെത്തി.
പുരുഷ സിംഗിള്‍സില്‍ അമേരിക്കയുടെ ബോബി റെയ്നോള്‍ഡ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നോവാക് ഡോകോവിച്ച് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 7-6, 6-3, 6-1. 13-ാം സീഡ് ടോമി ഹാസ് 6-3, 6-2, 7-6 എന്ന സ്കോറിന് ചൈനീസ് തായ്പേയിയുടെ ജിമ്മി വാങ്ങിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. 28-ാം സീഡ് ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡി 6-2, 5-7, 6-7, 6-7 എന്ന സ്കോറിന് ജര്‍മ്മനിയുടെ ജാന്‍ ലെനാര്‍ഡ് സ്ട്രഫിനെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്.
വനിതാ വിഭാഗത്തില്‍ എസ്റ്റോണിയയുടെ കൈയ കനേപിയാണ് ജര്‍മ്മനിയുടെ കെര്‍ബറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ച് മൂന്നാം റൗണ്ടിലെത്തിയത്. സ്കോര്‍: 3-6, 7-6, 6-3.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ സ്റ്റെപാനക് സഖ്യം ഇറ്റലിയുടെ ഡാനിയേല ബ്രാസിയാലി-ഇസ്രയേലിന്റെ ജോനാഥന് എര്‍ലിച്ച് സഖ്യത്തെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 7-6, 6-4, 6-7, 6-4. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി-സ്ലോവാക്യയുടെ ഡാനിയേല ഹന്റുച്ചോവ സഖ്യം ബഹ്മാസിന്റെ മാര്‍ക്ക് നോള്‍സ്, ജര്‍മ്മനിയുടെ സബീനെ ലിസിക്ക് സഖ്യത്തോട് 7-6, 4-6, 4-6 എന്ന സ്കോറിന് പരാജയപ്പെട്ടാണ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: