കോണ്‍ഗ്രസുമായി ചേരാന്‍ സിപിഎം മടിക്കില്ല: സുരേന്ദ്രന്‍

Friday 28 June 2013 9:15 pm IST

പാലക്കാട്‌: കേന്ദ്രത്തില്‍ അടുത്ത തെരഞ്ഞെടുപ്പിന്‌ ശേഷവും കോണ്‍ഗ്രസുമായി കൂട്ടുകൂടുവന്‍ സിപിഎം മടികാണിക്കുകയില്ലെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‌ ഏതെല്ലാം ഘട്ടങ്ങളില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം സഹായ ഹസ്തവുമായി ഓടിയെത്തുന്നവരാണ്‌ കമ്മ്യൂണിസ്റ്റുകാര്‍, സുരേന്ദ്രന്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിനെതിരെ ബിജെപി ദേശവ്യാപകമായി നടത്തുന്ന ജയില്‍ നിറക്കല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഹെഡ്പോസ്റ്റോഫീസ്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണ്‌ കേന്ദ്രത്തില്‍. ഇത്രയധികം അഴിമതിയാരോപണങ്ങള്‍ നേരിടുകയും മന്ത്രിമാര്‍ നിരയായി ജയിലിലേക്കു പോവുകയും ചെയ്ത സംഭവം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടില്ല. യുപിയിലെ മായാവതിയെയും മുലായംസിങ്ങിനെയും ഭീഷണിപ്പെടുത്തി പിന്നില്‍ അണിനിരത്തിയിരിക്കുകയാണ്‌.അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെയുള്ള ജനരോഷം പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മൂന്നാം മുന്നണിയെന്നത്‌ സ്വപ്നമാണ്‌.
പ്രധാനമന്ത്രി സ്ഥാനത്തിനുവേണ്ടി കലഹിക്കുന്നവരാണ്‌ അതിന്റെ നേതാക്കളെല്ലാം. ന്യൂനപക്ഷ വോട്ടുനേടി അധികാരത്തിലെത്തുവാന്‍ ശ്രമിക്കുകയാണ്‌ ഇക്കൂട്ടര്‍. എന്നാല്‍ ഇത്‌ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ജി്ല‍്ലാ പ്രസിഡന്റ്സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.ശിവരാജന്‍, ടി.ചന്ദ്രശേഖരന്‍, വി.രാമന്‍കട്ടി, പി.വേണുഗോപാല്‍, പി.ഭാസി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.