മാടക്കത്തറ സബ്‌സ്റ്റേഷനില്‍ തീ പിടിത്തം

Sunday 7 August 2011 12:12 pm IST

തൃശൂര്‍: മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിലെ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.രണ്ടാം നമ്പര്‍ ട്രാന്‍സ്‌ഫോര്‍മറിനാണ് രാവിലെ ആറ് മണിയോടെ തീപിടിത്തമുണ്ടായത്. കെ.എസ്.ഇ.ബി ജീവനക്കാരും അഞ്ചിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളും മുക്കാല്‍ മണിക്കൂര്‍ സമയം ശ്രമിച്ചാണ് തീയണച്ചത്. ട്രാന്‍സ്‌ഫോര്‍മറിന് ഉള്ളിലെ ഓയില്‍ ചോര്‍ന്നതാണ് തീപിടിത്തമുണ്ടാകാന്‍ കാരണം. സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തം വൈദ്യുതി വിതരണത്തെ ബാധിക്കില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.