തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് ഇതിന് കാരണം. സംസ്ഥാനത്ത് ഈവര്‍ഷം 74 ശതമാനം കൂടുതല്‍ മഴ കിട്ടിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ 46 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. മണ്‍സൂണ്‍ കാറ്റ് വടക്ക്-പടിഞ്ഞാറ് ഭാഗത്തേയ്ക്ക് ദിശ മാറിയതിനാല്‍ കാലവര്‍ഷത്തിന്റെ ശക്തി കേരളത്തില്‍ കുറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ എറണാകുളത്തിന്റെ വടക്കുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. അടുത്ത മൂന്നു ദിവസങ്ങളില്‍ തല്‍സ്ഥിതി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: