മാടക്കാല്‍ തൂക്കുപാലം; യുവമോര്‍ച്ച ആര്‍ഡി ഓഫീസ്‌ മാര്‍ച്ച്‌ ജൂലൈ ഒന്നിന്‌

Saturday 29 June 2013 7:53 pm IST

കാസര്‍കോട്‌: നാലുകോടി രൂപയോളം ചിലവഴിച്ച്‌ നിര്‍മ്മിച്ച മാടക്കാല്‍ പാലം തകര്‍ന്ന്‌ വീണതിനുപിന്നില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണ്‌. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കുക ഉദ്യോഗസ്ഥരെ സസ്പെണ്റ്റ്‌ ചെയ്ത്‌ അന്വേഷണം നടത്തുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ കാഞ്ഞങ്ങാട്‌ ആര്‍ഡി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ ജില്ലാ പ്രസിഡണ്ട്‌ വിജയകുമാര്‍റൈ അറിയിച്ചു. ജില്ല-സംസ്ഥാന നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.