വനിതാ എസ്.ഐയെ പീഡിപ്പിച്ച ജഡ്ജി അറസ്റ്റില്‍

Sunday 30 June 2013 2:20 pm IST

ഗുഡല്ലൂര്‍: വനിതാ എസ്‌ഐയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ജഡ്ജി അറസ്റ്റില്‍. നീലഗിരി ജില്ലയലെ കൂനൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി  ജഡ്ജി തങ്കരാജിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് കോയമ്പത്തൂരിലെ സബ് ഇന്‍സ്‌പെക്ടറായ യുവതി നല്‍കിയ പരാതി. പ്രായ പൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മില്‍  വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം വിവാഹത്തിനു തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തു വന്നതിനു പിന്നാലെയാണ് യുവതി പരാതിയുമായി എത്തിയത്. തങ്കരാജിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പള്ളഡാം ഖേലയിലെ വനിതാ എസ്‌ഐയായ യുവതി ജഡ്ജിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ മറ്റൊരാളെ വിവാഹം കഴിച്ച ശേഷമായിരുന്നു യുവതി പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും തങ്കരാജിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യുവതി കൂനൂര്‍ കോടതിക്ക് മുമ്പില്‍ ധര്‍ണയും നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.