മാടക്കാല്‍ തൂക്കുപാലം; അഴിമതിയില്‍ അഡൂറ്‍ പ്രകാശിനും സിപിഎം നേതാക്കള്‍ക്കും പങ്ക്‌- ബിജെപി

Sunday 30 June 2013 7:24 pm IST

തൃക്കരിപ്പൂറ്‍: നാലുകോടിയോളം രൂപ ചെലവഴിച്ച്‌ പൂര്‍ത്തിയാക്കിയ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണതിനുപിന്നില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണെന്ന്‌ ബിജെപി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. പ്രഥമ ദൃഷ്ട്യാ ഇത്‌ തെളിഞ്ഞിട്ടും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കാത്തത്‌ അഴിമതിയില്‍ വകുപ്പ്‌ മന്ത്രി അഡൂറ്‍ പ്രകാശിനും സിപിഎം നേതാക്കള്‍ക്കും പങ്കുള്ളതുകൊണ്ടാണെന്ന്‌ ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി പ്രതിനിധി സംഘം തൂക്കുപാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചശേഷം ഇക്കാര്യം പറഞ്ഞ്‌ സിപിഎമ്മിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള ഈ പ്രദേശത്ത്‌ വലിയൊരു സംഭവം നടന്നിട്ട്‌ മൌനം പാലിക്കുന്നതിനുപിന്നില്‍ സിപിഎമ്മിലെ ചില ഉന്നത നേതാക്കള്‍ക്ക്‌ അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ്‌. അഴിമതി പണം ചില കോണ്‍ഗ്രസ്‌ നേതാക്കളും സിപിഎം നേതാക്കളും പങ്കിട്ടെടുക്കുകയാണ്‌ ചെയ്തതെന്ന്‌ നേതാക്കള്‍ പറഞ്ഞു. അപകടം നടന്നിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രം ഒരു പ്രസ്താവന ഇറക്കിയതല്ലാതെ സിപിഎം ഒന്നും തന്നെ ചെയ്യാത്തത്‌ അഴിമതി നടത്തിയതുകൊണ്ടാണെന്ന്‌ ഇതോടെ തെളിഞ്ഞിരിക്കുകയാണ്‌. പ്രഥമദൃഷ്ട്യ തന്നെ നിര്‍മ്മാണത്തില്‍ അപാകതയും അഴിമതിയുമാണെന്ന്‌ തെളിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ്‌ കൈക്കൊള്ളുന്നത്‌. സംഭവസ്ഥലം സന്ദര്‍ശിക്കാനോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത ഉള്ളതായി നേതാക്കള്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും ഉദ്യോഗസ്ഥരെ സസ്പെണ്റ്റ്‌ ചെയ്ത്‌ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ക്ക്‌ മേല്‍നോട്ടം വഹിച്ച എഞ്ചിനിയറുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. അതിനാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും നഷ്ടം ഈടാക്കണം. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിണ്റ്റെ ചെലവ്‌ കൂടി ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാലം തകര്‍ന്നതിനുശേഷം സൌജന്യ ബോട്ട്‌ സര്‍വ്വീസ്‌ ആരംഭിച്ചെങ്കിലും പണം ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതറിഞ്ഞ്‌ നേതാക്കള്‍ ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെടുകയും നിജസ്ഥിതി ബോധ്യമാക്കുകയും ചെയ്തു. യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കുമെന്ന്‌ ജില്ല കലക്ടര്‍ നേതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കി. ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, ദേശീയ കൌണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്‍, നേതാക്കളായ ടി.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, ടി.രാധാകൃഷ്ണന്‍, എ.പി.ഹരീഷ്കുമാര്‍, മനോഹരന്‍ കുവാരത്ത്‌, രാമചന്ദ്രന്‍. ചന്ദ്രന്‍ മടക്കര തുടങ്ങിയവരാണ്‌ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.