തിരുവനന്തപുരത്ത് കനത്ത കടലാക്രമണം

Sunday 7 August 2011 1:25 pm IST

തിരുവനന്തപുരം : പൂന്തുറയില്‍ കനത്ത കടലാക്രമണം. അമ്പതിലേറെ വീടുകളില്‍ വെള്ളം കയറുകയും പത്ത് വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു കടലാക്രമണം. അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ ചിലര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്തോളം വീടുകള്‍ ഭാഗികമായും ചില വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ജില്ലാ ഭരണകൂടം തുടങ്ങിയിട്ടുണ്ട്. മന്ത്രി വി.എസ് ശിവകുമാറും റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.