പുനെ: ഏഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സുരേഷ് കല്‍മാഡിക്ക് തോല്‍വി. തുടര്‍ച്ചയായി നാലാം തവണ പ്രസിഡന്റാകാനുള്ള ശ്രമത്തിലാണ് കല്‍മാഡി രണ്ട് വോട്ടുകള്‍ക്ക് പരായജപ്പെട്ടത്. മത്സരത്തില്‍ ഖത്തറിന്റെ ദഹ്ലാന് ജുമാന് അല്‍ ഹമദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ് ഹമദ്.
ഹമദിന് 20 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കല്‍മാഡിക്ക് 18 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 45 അംഗ സമിതിയില്‍ ഏഴ് അംഗങ്ങളുടെ വോട്ട് അസാധുവായി. നിലവില്‍ കല്‍മാഡി നേതൃസ്ഥാനത്തിരിക്കുന്ന ഏക സ്പോര്‍ട്സ് സ്ഥാപനവും ഇതുമാത്രമായിരുന്നു. ദല്‍ഹിയില്‍ നടന്ന 2010 കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുകയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: