പരാജയം വിജയം

Monday 1 July 2013 7:52 pm IST

നാം നമ്മുടെ ബാഹ്യശരീരത്തെ വൃത്തിയാക്കുന്നു; സോപ്പ്‌ തേക്കുന്നു; സുഗന്ധം പുരട്ടുന്നു; പൗഡറിടുന്നു; അഴക്‌ കൂട്ടുന്നു; താലോലിക്കുന്നു. എന്നാല്‍ നമ്മുടെ ആന്തരശരീരത്തിന്റെ വൃത്തിഹീനതയെപ്പറ്റി ശ്രദ്ധിക്കാനുള്ള സമയമോ ക്ഷമയോ നമുക്കില്ലാതെ പോവുന്നു. അതേസമയം നമുക്കേവര്‍ക്കുമറിയാം, സ്വഭാവമാണ്‌ മനുഷ്യന്റെ മേന്മയെന്ന്‌. ഇത്‌ എത്രയും വ്യസനകരമായ ഒരവഗണനയാണ്‌. ഇത്‌ വേദനാജനകമായ ഒരാത്മനിന്ദയല്ലാതെ മേറ്റ്ന്താണ്‌? നമ്മുടെ പരാജയങ്ങള്‍ നമ്മുടെ വിജയങ്ങളെന്നതുപോലെതന്നെ നമ്മുടെ സൃഷ്ടികളാണ്‌.
- സ്വാമി ചിന്മയാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.