കൊച്ചി: ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.ലിറ്ററിന് 50 പൈസയുടെ വര്‍ദ്ധനവാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ആറുമാസത്തിനിടെ ഇത് ആറാം തവണയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ഡീസല്‍ വിലയില്‍ പ്രതിമാസം 50 പൈസയുടെ വര്‍ദ്ധനവ് വരുത്താന്‍ കഴിഞ്ഞ ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. വിലവര്‍ദ്ധനവ് കഴിഞ്ഞ അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: