പന്തളം: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളിലൊന്നും യാതൊരു അര്‍ഥവുമില്ലെന്ന് നര്‍ത്തകിയും നടിയുമായ ശാലുമേനോന് പറഞ്ഞു.
ഇന്നലെ രാവിലെ അമ്മയോടൊപ്പം പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയപ്പോഴാണ് അവര്‍ തനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ഇങ്ങനെ പ്രതികരിച്ചത്. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വളരെയേറെ വിഷമിപ്പിക്കുന്നതാണ്. സത്യം എന്നായാലും പുറത്തു വരും. പന്തളത്ത് തുടങ്ങുവാനിരിക്കുന്ന നൃത്ത വിദ്യാലയത്തിന്റെ ഉദ്ഘാടനം അല്പം താമസിക്കും. ഈ വിവരം കെട്ടിട ഉടമയെ അറിയിക്കുവാനാണ് താന്‍ പന്തളത്തു വന്നതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: