സ്പെക്ട്രം അഴിമതി : പി.എ.സി പുതിയ റിപ്പോര്‍ട്ട് തയാറാക്കി

Sunday 7 August 2011 4:59 pm IST

ന്യൂദല്‍ഹി: ടൂ ജി സ്‌പെക്‌ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി പുതിയ റിപ്പോര്‍ട്ട് തയാറാക്കി. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്ങിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെയും പുതിയ റിപ്പോര്‍ട്ടിലും വിമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമിതി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. സ്‌പെക്‌ട്രം ഇടപാടില്‍ പ്രധാനമന്ത്രിയുടെയു, ചിദംബരത്തിന്റെയും റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്‌. നേരത്തെ പി.എ.സി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ സമിതിയിലെ യു.പി.എ അംഗങ്ങളുടെ എതിര്‍പ്പ്‌ കാരണം പാര്‍ലമെന്റില്‍ വയ്ക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന്‌ സ്‌പീക്കര്‍ മീരാ കുമാര്‍ റിപ്പോര്‍ട്ട്‌ തിരിച്ചയച്ചിരുന്നു. എന്നാല്‍ താന്‍ ഭരണഘടനാ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്‌താണ്‌ പുതിയ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നതെന്ന്‌ മുരളി മനോഹര്‍ ജോഷി പി.എ.സി അംഗങ്ങള്‍ക്ക്‌ അയച്ച കത്തില്‍ വ്യക്തമാക്കി. മുന്‍ റിപ്പോര്‍ട്ടിലേതിനെക്കാള്‍ അനുബന്ധ രേഖകളും പുതുക്കിയ റിപ്പോര്‍ട്ടിനൊപ്പം തയ്യാറാക്കിയിട്ടുണ്ട്‌. മുന്‍ റിപ്പോര്‍ട്ടിലെ ചില ഖണ്ഡികകള്‍ നീക്കം ചെയ്‌തിട്ടുണ്ടെന്നും, എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പഴയത്‌ തന്നെയാണെന്നും പി.എ.സിയിലെ ഒരംഗം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.