ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5 മണിക്കൂര്‍ വൈദ്യുതി മുടങ്ങി

Sunday 7 August 2011 2:48 pm IST

ന്യൂദല്‍ഹി: ദല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈദ്യുതി നിലച്ചത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഏറെ തിരക്കുള്ള ടെര്‍മിനല്‍ മൂന്നില്‍ അഞ്ചു മണിക്കൂറ് സമയമാണ് വൈദ്യുതി ബന്ധം തകരാറിലായത്. വൈദ്യുതി ഇല്ലത്തതിനാല്‍ യാത്രക്കാരെ പരിശോധിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലച്ചതു ചെക്ക് ഇന്‍ താമസിപ്പിച്ചു. പുലര്‍ച്ചെ 1.30നു തകരാറിലായ വൈദ്യുതി ബന്ധം 6.30 ഓടെയാണ് പുനസ്ഥാപിച്ചത്. വൈദ്യുതി തകരാറിനെക്കുറിച്ച് അധികൃതരുടെ മുന്നറിയിപ്പു ലഭിച്ചില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. ഇന്ദിര ഗാന്ധി വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ടെര്‍മിനലാണിത്. ഒരു വര്‍ഷം മുന്‍പാണു ടെര്‍മിനല്‍ മൂന്ന് പ്രവര്‍ത്തനം ആരംഭിച്ചിത്.