കോട്ടയം: കോട്ടയത്തെ പ്രധാന മാലിന്യ ശേഖരണ കേന്ദ്രമായ വടവാതൂര്‍ ഡമ്പിംഗ് യാര്‍ഡ് അടച്ച് പൂട്ടിയതോടെ മാലിന്യ ശേഖരണത്തിനോ സംസ്കരണത്തിനോ സംവിധാനമില്ലാത്തതിനാല്‍ കോട്ടയം നഗരം നാറുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മാലിന്യം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ അനാഥമായി കിടന്ന് നാറുകയാണ്.
വിജയപുരം ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡമ്പിംഗ് യാര്‍ഡ് ഇപ്പോള്‍ പൂട്ടികിടക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതില്‍ നഗരസഭ അലംഭാവം കാണിക്കുന്നുവെന്ന് മാത്രമല്ല നഗരസഭയ്ക്ക് കാര്യക്ഷമമമായ പദ്ധതികളോ പരിപാടികളോ ഇല്ലായെന്നുള്ളത് അത്യന്തം ഗൗരവകരമാണ്. പതിനഞ്ചു ദിവസമായി നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചിട്ട്.
മാലിന്യശേഖരണത്തിനും സംസ്കരണത്തിനും കോട്ടയം മുനിസിപ്പാലിറ്റി പദ്ധതി തയ്യാറാക്കി കോട്ടയം നിവാസികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: