കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറയില്‍ പട്ടിക ജാതി/വര്‍ഗ്ഗ ക്കാര്‍ക്ക് സൗജന്യ അംഗത്വം നല്‍കുക, പട്ടികജാതി/ വര്‍ഗ്ഗ പ്രതിനിധികളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പു നടത്തുക, ലൈബ്രറി ഹാളുകളുടെ വാടക പട്ടികജാതി/ വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അന്‍പതു ശതമാനം ഇളവ് അനുവദിക്കുക, ലൈബ്രറിയില്‍ പട്ടിക ജാതി/ വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അംഗത്വം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 12ന് ഡിസി എസ്സിന്റെ നേതൃത്വത്തില്‍ ലൈബ്രറിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടക്കും.
രാവിലെ 10.30ന് നടക്കുന്ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് പൊയ്കയില്‍ പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യും. രമേശ് കല്ലില്‍, രാജേഷ് കഞ്ഞിക്കുഴി, അഡ്വ.പി.ഒ.ജോണ്‍, സിജു എസ്.കുമാര്‍, പി.എം.പൊന്നപ്പന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: