ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കിട്ടിയിരിക്കുന്നു. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് ഫോളോ ചെയ്യുന്ന രാഷ്ട്രീയ നേതാവായി മാറിയിരിക്കുകയാണ് മോദി. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെ 1,826,055 പേരാണ് ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1,821,776 ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂരാണ് രണ്ടാം സ്ഥാനത്ത്.
സുഷമ സ്വരാജാണ് മൂന്നാമത്. 523,336 ഫോളോവേഴ്സാണ് സുഷമയ്ക്കുള്ളത്. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ ട്വിറ്ററിലെ ആരാധകരുടെ എണ്ണം 54,968 ആണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനും ആരാധകര്‍ കുറവല്ല, 412,289 പേര്. 2014 പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുമ്പോഴാണ് ട്വിറ്ററില്‍ മോദി ഫോളോവേഴ്സിന്റെ എണ്ണം പെരുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: