സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ 21ന്

Saturday 6 July 2013 2:45 pm IST

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഈ മാസം 21ന് വീണ്ടും നടത്തുമെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി അറിയിച്ചു. എറണാകുളത്തായിരിക്കും പരീക്ഷ. നേരത്തെ മെഡിക്കല്‍ മാനേജുമെന്റുകള്‍ നടത്തിയ പരീക്ഷ റദ്ദാക്കിയ കമ്മിറ്റിയുടെ നടപടി കോടതി ശരി വച്ചിരുന്നു. മെഡിക്കല്‍ മാനേജുമെന്‍ ക്വോട്ടയിലേക്ക് സുതാര്യമായ രീതിയില്‍ പ്രവേശനം ഉറപ്പാക്കാനാണ് ജസ്റ്റിസ് ജെ.എം ജെയിംസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീണ്ടും പ്രവേശന പരീക്ഷ നടത്തുന്നത്. നേരത്തെ പരീക്ഷയ്ക്ക് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറാന്‍ കമ്മിറ്റി മാനേജുമെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക നല്‍കിയില്ലെങ്കില്‍ കമ്മിറ്റിയുടെ കൈവശമുള്ള വിവരങ്ങള്‍ പ്രകാരം പ്രവേശന പരീക്ഷ നടത്താനാണ് തീരുമാനം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശന പരീക്ഷ നടത്താനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. ഇനി നടക്കുന്ന പരീക്ഷയില്‍ യാതൊരു ക്രമക്കേടും ഉണ്ടാകാതിരിക്കാനാണ് കമ്മിറ്റിയുടെ ശ്രമമെന്നും ജ്സ്റ്റിസ് ജെയിംസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.