ന്യൂദല്‍ഹി: ദല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് അതീവഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ ജാഫറാബാദില്‍ രാത്രി 2 മണിയോടെയാണ് സംഭവം. കെട്ടിടം ഉടമയുടെ നേത്യത്വത്തില്‍ കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ പറഞ്ഞു. ആളുകളെ മറ്റിടങ്ങളിലേക്ക് ഒഴിപ്പിച്ചു.നിരവധി പേര് ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കെട്ടിടം പൊളിച്ച് കൊണ്ടിരുന്ന ഫുര്കാന് എന്ന തൊഴിലാളിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: