കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍

Sunday 7 July 2013 12:16 pm IST

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തി. വിമാനത്താവളത്തിന്റെ കിഴക്കു ഭാഗത്തുളള റണ്‍വേയിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്നാണ്‌ റണ്‍വേയില്‍ വിള്ളലുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ജംബോ വിമാനങ്ങളുടെ സര്‍വീസ് തടസ്സപ്പെട്ടേക്കും. റണ്‍വേയിലെ മൂന്ന് മീറ്റര്‍ ഭാഗം തല്‍ക്കാലം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ ജംബോ വിമാനങ്ങളുടെ സര്‍വ്വീസ് മാത്രമാണ് മുടങ്ങുകയെന്നാണ് സൂചന. ഒരു മാസം മുന്‍പും കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.