ഒട്ടാവ: കാനഡയിലെ ലാക് മേഗാന്റിക് നഗരത്തിലെ ക്യുബക് പ്രവിശ്യയില്‍ ചരക്കു ട്രെയിന്‍ പാളം തെറ്റിയുണ്ടായ സ്ഫോടനത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടു. നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. ക്രൂഡ് ഓയില്‍ കയറ്റി വന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്.
കാനഡയിലെ ലാക് മേഗാന്റ്റിക് നഗരത്തിലെ ക്യുബെക്ക് പ്രവിശ്യയില്‍ പുലര്‍ച്ചെ 1.20 നാണ് സംഭവം. സ്ഫോടനത്തില്‍ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് പടര്‍ന്നു പിടിച്ച തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നി ശമനാംഗങ്ങള് ശ്രമിച്ചു വരുന്നു.
2000ത്തോളം പേരെ പ്രദേശത്തു നിന്ന് മാറ്റിയിട്ടുണ്ട്. അന്തരീക്ഷത്തില്‍ വാതകം പരന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ട്രെയിന്‍ പാളം തെറ്റിയതിന് പിന്നാലെ ആറ് തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടായി. പ്രദേശവാസികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം.
അപകടം നടക്കുമ്പോള്‍ ട്രെയിന്‍ അമിതവേഗത്തില്‍ വേഗതയിലായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: