സനാതനധര്‍മത്തിന്റെ ഈറ്റില്ലമായ ഈ ഭാരതഭൂമിയില്‍ ഇന്ന് നിങ്ങള്‍ക്ക് അഭിമാനിക്കാന്‍ എന്തുണ്ട്. സനാതന ധര്‍മത്തിന്റെ സന്തതികളാണെന്ന് വെറുതെ മേനി നടിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.സനാതനമൂല്യങ്ങള് നമ്മുടെ ജീവിതത്തില്‍ എത്രകണ്ട് പ്രതിഫലിച്ചുകാണുന്നുണ്ട്. എന്നതാണ് ചിന്താവിഷയം. കൈത്തോക്കിന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ ഭാരത്തിലെ ഒരു വന്‍നഗരത്തിലെ കുട്ടികള്‍ക്ക് ആവേശമായിത്തീര്ന്നതായി കേട്ടു.
ഈ ഷര്‍ട്ടുകള്‍ ധരിച്ച കുട്ടികളുടെ മനോനിലയില്‍ ക്രമേണ മാറ്റം കണ്ടുതുടങ്ങുകയും അവരില്‍ കൂടുതല്‍ കൂടുതല്‍ അക്രമവാസനകള്‍ ഉണര്ന്നുവരുന്നതായും മാതാപിതാക്കള്‍ മനസ്സിലാക്കി. ഒടുക്കം മാതാപിതാക്കള്‍ എല്ലാവരും ചേര്‍ന്ന് വലിയ സംഘടനയുണ്ടാക്കി സമരം ചെയ്തിട്ടാണ് തോക്കുവച്ച ടീ ഷര്‍ട്ടുകള്‍ പിന്‍വലിക്കാന്‍ അതിന്റെ ഉടമസ്ഥര്‍ തയ്യാറായത്. ഈ സന്ദര്‍ഭത്തില്‍ ടി.വിക്കാരോട് ടീഷര്ട്ടുടമ പറഞ്ഞത്, “എന്റെ ബിസിനസ് ധാര്‍മികത വളര്‍ത്തുകയല്ല, പണം ഉണ്ടാക്കുകയാണ്.” എന്നാണത്രേ. പ്രബലരായവര്‍ക്ക് സ്വാര്‍ത്ഥതയ്ക്കുവേണ്ടി സമൂഹത്തെ നശിപ്പിക്കുന്നതിന് യാതൊരു വേവലാതിയും ഇല്ല. ഇതുതന്നെയാണ് ധര്‍മഹാനി സംഭവിച്ചതിന്റെ ലക്ഷണങ്ങള്‍.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: