കനത്ത മഴ: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Sunday 7 July 2013 9:06 pm IST

ഡെറാഡൂണ്‍: ശക്തമായ മഴമൂലം ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ പ്രവര്‍ത്തനം വീണ്ടും ത ടസ്സപ്പെട്ടു. തിങ്കളാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ തുടരുമെന്നാണ്‌ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടുള്ളത്‌.
മഴയെത്തുടര്‍ന്ന്‌ രുദ്രപ്രയാഗ്‌, ചാമോലി, ഉത്തരകാശി എന്നീ ജില്ലകളിലെ ഗ്രാമങ്ങളില്‍ ഭക്ഷണസാധനങ്ങളുമായി ഹെലികോപ്റ്ററുകള്‍ക്ക്‌ എത്താന്‍ കഴിയുന്നില്ല. വാഹനങ്ങളിലും കഴുതപ്പുറത്തുമായാണ്‌ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നത്‌. കേദാര്‍നാഥില്‍ 200 ലധികം സര്‍ക്കാര്‍ ജോലിക്കാര്‍ കുടുങ്ങിയിട്ടുമുണ്ട്‌.
ഇതിനിടെ ദുരിതബാധിതര്‍ക്ക്‌ വേണ്ട സാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന്‌ ഉത്തരകാശി ജില്ലയിലെ മജിസ്ട്രേറ്റ്‌ രാജേഷ്‌ കുമാറിനെ നീക്കം ചെയ്തു. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സാധനങ്ങള്‍ ദുരിതബാധിതരില്‍ എത്തുന്നില്ലെന്ന്‌ ഇതിനുമുമ്പും പരാതിയുയര്‍ന്നിരുന്നു. വിദ്യാഭ്യാസമേഖലയെയാണ്‌ വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചിരിക്കുന്നത്‌.
പ്രളയത്തില്‍ 300 സ്കൂളുകളാണ്‌ നാശത്തിന്‌ വിധേയമായത്‌. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചും പ്രളയത്തില്‍ മണ്ണ്‌ അടിഞ്ഞുകൂടിയും പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ എണ്ണത്തിലധികം സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകളാണ്‌ അടച്ചിടേണ്ടി വന്നിരിക്കുന്നത്‌. അധികം സ്കൂളുകളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഈ സ്കൂളുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കണമെങ്കില്‍ മാസങ്ങളും വര്‍ഷങ്ങളും എടുക്കേണ്ടിവന്നേക്കാമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.