സോളാര്‍ കേസിലെ സി.ബി.ഐ അന്വേഷണം: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല

Monday 8 July 2013 1:56 pm IST

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതിനെ തുടര്‍ന്നാണിത്. സി.ബി.ഐ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുറച്ചു കൂടി സമയം വേണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഇന്ന് നിലപാട് അറിയിക്കാനാണ് സര്‍ക്കാരിനോട് ഹൈക്കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വേണ്ടെന്ന് ആഭ്യന്തര മന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. അതിനിടെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹര്‍ജിയും കോടതിയിലെത്തി. സരിത എസ്.നായര്‍ ഉള്‍പ്പെട്ട പരാതി പോലീസിനു നല്‍കിയ പെരുമ്പാവൂര്‍ സ്വദേശി സജാദാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.