ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട യുവതിയെ വീട്ടുകാര്‍ക്കൊപ്പമയച്ചു

Sunday 7 August 2011 11:26 pm IST

ബദിയഡുക്ക: രക്ഷിതാക്കള്‍ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യുന്നതിനിടയില്‍ രക്ഷപ്പെട്ട യുവതിയെ ഉപ്പളയില്‍ പിടികൂടി. വിവരമറിഞ്ഞെത്തിയ യുവതിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. പെര്‍ള അഡ്യനടുക്ക സ്വദേശിനിയായ ൧൮ കാരിയെ കഴിഞ്ഞ ദിവസം 11.3൦ന്‌ ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രി പരിസരത്തു ദുരൂഹസാഹചര്യത്തില്‍ ഇരിക്കുന്നതു നാട്ടുകാരാണ്‌ ആദ്യം കണ്ടത്‌. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ഫ്ളെയിംഗ്‌ സ്ക്വാഡ്‌ എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ അഡ്യനടുക്കം സ്വദേശിനിയാണെന്നും വ്യക്തമാക്കി. ഇതേതുടര്‍ന്ന്‌ പോലീസ്‌ യുവതിയെ രാത്രിയില്‍ തന്നെ ബദിയഡുക്ക പോലീസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. പോലീസ്‌ വീട്ടുകാരെ വിവരം അറിയിച്ചതിനെതുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെയോടെ അവര്‍ക്കൊപ്പം വിട്ടയച്ചു. അതേസമയം യുവതി വീട്ടില്‍ നിന്നു ഇറങ്ങിയ സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. മൂന്നു ദിവസം മൂമ്പ്‌ വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കഴിഞ്ഞ ദിവസം കാസര്‍കോട്‌ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ്‌ ആദ്യം കണ്ടെത്തിയത്‌. നാട്ടുകാര്‍ നല്‍കിയ വിവരത്തിണ്റ്റെ അടിസ്ഥാനത്തില്‍ പോലീസ്‌ കൂട്ടിക്കൊണ്ടുപോയി മറ്റു പരിശോധനകളോ അന്വേഷണമോ നടത്താതെ വീട്ടുകാര്‍ക്കൊപ്പമയക്കുകയായിരുന്നു. നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ ബദിയടുക്ക മീത്തല്‍ ബസാറില്‍ വച്ചാണ്‌ യുവതിയെ വീണ്ടും കാണാതായത്‌. ഇതു സംബന്ധിച്ച്‌ രക്ഷിതാക്കള്‍ ബദിയഡുക്ക പോലീസില്‍ പരാതി നല്‍കി. അന്വേഷിക്കുന്നതിനിടയിലാണ്‌ യുവതിയെ ഉപ്പളയില്‍ കണ്ടെത്തിയത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.