സായിറാം ഭട്ട്‌ 187-ാമത്തെ വീട്‌ നിര്‍മ്മിച്ച്‌ നല്‍കി

Sunday 7 August 2011 11:33 pm IST

ബദിയഡുക്ക: ജനസേവന രംഗത്ത്‌ മാതൃകയായ സായി റാം ഭട്ട്‌ കിടപ്പാടമില്ലാതിരുന്ന രണ്ടുപേര്‍ക്ക്‌ കൂടി വീടു നിര്‍മ്മിച്ചു നല്‍കി. മുജങ്കാവിലെ സുകന്യ, നീര്‍ച്ചാല്‍ മേലെ ബസാറിലെ മൈമൂന എന്നിവര്‍ക്കാണ്‌ വീടു നിര്‍മ്മിച്ചു നല്‍കിയത്‌. താക്കോല്‍ ദാനം കിളിംഗാര്‍ സായിമന്ദിരത്തില്‍ എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍.എ കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു. ഇതോടെ പാവപ്പെട്ടവര്‍ക്കു സായിറാം ഭട്ട്‌ നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ എണ്ണം 187 ആയി. കാസര്‍കോട്‌ താലൂക്കിണ്റ്റെ വിവിധ ഭാഗങ്ങളിലെ തൊഴില്‍ രഹിതരായ 12 പെണ്‍കുട്ടികള്‍ക്കു തയ്യല്‍ മെഷിനും സായിറാം ഭട്ട്‌ ചടങ്ങില്‍ സമ്മാനിച്ചു. ബദിയടുക്ക പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ സുധാ ജയറാം അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്‌, എം.എച്ച്‌.ജനാര്‍ദ്ദനന്‍, ഷീല കെ.എന്‍.ഭട്ട്‌, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ.എന്‍.ഭട്ട്‌, ശാന്തി കെ.എന്‍.ഭട്ട്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.