എന്‍ജിഒ സംഘ്‌ ജില്ലാ സമ്മേളനം

Monday 8 August 2011 9:39 am IST

കൊച്ചി: കേരള എന്‍ജിഒ സംഘ്‌ ജില്ലാസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സുനില്‍കുമാര്‍, ബിഎംഎസ്‌ ജില്ലാകമ്മറ്റി ഹാളില്‍ (ഠേംഗ്ഡിജി ഹാള്‍) ഉദ്ഘാടനം ചെയ്തു.
ഓണത്തിന്‌ മുഴുവന്‍ ജീവനക്കാര്‍ക്കും ബോണസ്‌ നല്‍കണമെന്നും വര്‍ധിപ്പിച്ച വൈദ്യുതി, ബസ്സ്‌ ചാര്‍ജുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍, എന്‍ജിഒ സംഘ്‌ ജില്ലാ പ്രസിഡന്റ്‌ കെ.എന്‍.ഗോപാലകൃഷ്ണന്‍, സെക്രട്ടറി പി.ആര്‍.സുനില്‍കുമാര്‍, ഫെറ്റോ കണ്‍വീനര്‍ എ.കെ.രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം പി.കെ.വിനയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.ശശികുമാര്‍, ജില്ലാ ഖജാന്‍ജി ടി.ബി.ഹരി, സി.ബി.രാമചന്ദ്രന്‍, രതീഷ്‌ കെ.എസ്‌, സജീവ്‌ ടി.എസ്‌.എന്നിവര്‍ പ്രസംഗിച്ചു. ഉമാശങ്കര്‍ നന്ദി പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.