കേരളത്തില്‍ ഭരണമാറ്റം പ്രതീക്ഷിക്കേണ്ട: എ.കെ. ആന്റണി

Tuesday 9 July 2013 2:05 pm IST

കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിരോധ മന്ത്രി എ.കെ.ആന്റണി രംഗത്തെത്തി. കേരളത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും ഭരണ മാറ്റം പ്രതീക്ഷിക്കേണ്ടെന്നും ആന്റണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നാടു മുഴുവന്‍ അക്രമം അഴിച്ച് വിട്ട് മുഖ്യമന്ത്രിയെ രാജി വെയ്പ്പിക്കാന്‍ നോക്കിയാല്‍ നടക്കില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം സാമാന്യ മര്യാദകള്‍ ലംഘിക്കുകയാണ്.  രാഷ്ട്രീയ നേതാക്കളുടെ കുടംബാംഗങ്ങളെ വരെ വലിച്ചിഴയ്ക്കുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ വിവാദങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്, അത് പൂര്‍ത്തിയാകുന്നത് വരെ പ്രതിപക്ഷം ക്ഷമ കാണിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. സഹോദരിയുടെ മരണാനന്തര ചടങ്ങിനായി കേരളത്തിലെത്തിയ ആന്റണി സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് പ്രതികരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.