ഫെറ്റോ സംസ്ഥാന സമ്മേളനം എറണാകുളത്ത്‌

Tuesday 9 July 2013 6:54 pm IST

ആലുവ: ഫെഡറേഷന്‍ ഓഫ്‌ എംപ്ലോയീസ്‌ ടീച്ചേഴ്സ്‌ ഓര്‍ഗനൈസേഷന്‍ (ഫെറ്റോ) സംസ്ഥാനസമ്മേളനം 13, 14 തീയതികളില്‍ എറണാകുളത്ത്‌ നടക്കുമെന്ന്‌ ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ അറിയിച്ചു. രാവിലെ 10 മണിക്ക്‌ ബിഎംഎസ്‌ ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ എസ്‌. വാരിജാക്ഷന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്‌എസ്‌ പ്രാന്തപ്രചാരക്‌ പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
എസ്‌.കെ. ജയകുമാര്‍, ബി. ജയപ്രകാശ്‌, പ്രതീഷ്‌ ഡി. ഷേണായി, ടി.എ. നാരായണന്‍മാസ്റ്റര്‍, കെ. കുമാരന്‍ എന്നിവര്‍ പ്രസംഗിക്കും. 2 മണിക്ക്‌ നടക്കുന്ന ചര്‍ച്ചാസമ്മേളനത്തില്‍ ഫെറ്റോയുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ടി.എം. നാരായണന്‍, കെ.പി. രാജേന്ദ്രന്‍, കമലാസന്‍ കാര്യാട്ട്‌, വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, ആര്‍. ബാഹുലേയന്‍ നായര്‍, പി.കെ. ബാബു, ജി.എന്‍. രാംപ്രകാശ്‌, എം.ജി. പുഷ്പാംഗദന്‍, ആര്‍. രാജീവ്‌, എന്‍. സതീഷ്കുമാര്‍, എസ്‌. സുദര്‍ശന്‍, പി. പുരുഷോത്തമന്‍, കെ.ആര്‍. മോഹനന്‍നായര്‍ സംസാരിക്കും. 4 മണിക്ക്‌ നടക്കുന്ന സമാപനസമ്മേളനം ബിഎംഎസ്‌ ഉപാധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.