കോട്ടയത്ത് കഥാപ്രസംഗ മഹോത്സവത്തിന് നാളെ തുടക്കം

Tuesday 9 July 2013 8:25 pm IST

കോട്ടയം: അഖിലകേരള കലാകാരക്ഷേമസമിതി, കോട്ടയം മുനിസിപ്പാലിറ്റി എന്നിവയുടെ സഹകണത്തോടെ സംഗീതനാടക അക്കാദമി 11 മുതല്‍ 15 വരെ കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ കഥാപ്രസംഗമഹോത്സവം നടത്തുന്നു. 11ന് 5 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് കൗണ്‍സിലര്‍ അനീഷാ തങ്കപ്പന്‍, സംഗീതനാടക അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജോഷി മാത്യു, കെ.എസ്.സത്യമൂര്‍ത്തി, മുതുകുളം സോമനാഥ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിനോദ് ചമ്പക്കര സ്വാഗതവും പി.ജി.ഗോപാലകൃഷ്ണന്‍ നന്ദിയും പറയും. 6.30 മുതല്‍ കാഥികന്‍ എസ്.നോവല്‍ രാജ് സാംബശിവന്റെ നായികമാരും പൗരാണിക നാരിമാരും എന്ന കഥ അവതരിപ്പിക്കും. 12ന് 5ന് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം ചെയ്യും. ദേവലോകം ഗോപി സ്വാഗതവും ജോജോ തോമസ് നന്ദിയുംപറയും. 6.30ന് കാഥിക തൊടിയൂര്‍ വസന്തകുമാരി മോണ്ടിക്രിസ്റ്റോ എന്ന കഥ അവതരിപ്പിക്കും. 13ന് 5ന് സമ്മേളനം ജില്ലാ കളക്ടര്‍ അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യും. 6.30ന് കാഥികന്‍ എറണാകുളം പൊന്നന്‍സ്വര്‍ണനാണയം എന്ന കഥ അവതരിപ്പിക്കും. 14ന് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫില്‍സണ്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യും.6.30ന് ചേര്‍ത്തല ബാലചന്ദ്രന്‍ ഞാന്‍ ദുര്യോധനന്‍ എന്ന കഥ അവതരിപ്പിക്കും. 15ന് 5ന് സമാപനസമ്മേളനം സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിക്കും. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.സി.റോയി, അഡ്വ.ഫ്രാന്‍സിസ് ജേക്കബ്, നരിക്കല്‍ രാജീവ്കുമാര്‍ എന്നിവര്‍ സംസാരിക്കും. പഴയിടം മുരളി സ്വാഗതവും രാജേഷ് കെ.പുതുമന നന്ദിയും പറയും. 6.30ന് കാഥികന്‍ വിനോദ് ചമ്പക്കര സര്‍വ്വമംഗല എന്നകഥ അവതരിപ്പിക്കും. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ വിനോദ് ചമ്പക്കര, ഫിനാന്‍സ് കണ്‍വീനര്‍ പി.ജി.ഗോപാലകൃഷ്ണന്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ പഴയിടം മുരളി, കലാകാരക്ഷേമസമിതി താലൂക്ക് സെക്രട്ടറി ജോസ് കഞ്ഞിക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.