ത്രിരാഷ്ട്ര ടൂര്‍ണമെന്റ്: ഇന്ത്യ ഫൈനലില്‍

Wednesday 10 July 2013 11:36 am IST

ട്രിനിഡാഡ്: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. 81 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സിലെത്തിയപ്പോള്‍ മഴ മൂലം മത്സരം തടസ്സപ്പെട്ടു. തുടര്‍ന്ന് ശ്രീലങ്കയുടെ വിജയലക്ഷ്യം 26 ഓവറില്‍ 178 റണ്‍സ് എന്ന് നിശ്ചയിച്ചു. എന്നാല്‍ ലങ്ക 24.4 ഓവറില്‍ 96റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് യാദവും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് നേടി. ദിനേശ് ചാന്ദിമല്‍(26), ജീവന്‍ മെന്‍ഡിസ്(13), മഹേല ജയവര്‍ദ്ധന(11), ഏഞ്ചലോ മാത്യൂസ്(10) എന്നിവരുടെ ശ്രമങ്ങളൊന്നും ലങ്കയെ വിജയത്തിലെത്തിക്കാന്‍ പര്യാപ്തമായിരുന്നില്ല. നേരത്തേ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ(48 നോട്ടൗട്ട്), വിരാട് കൊഹ്‌ലി (31), ശിഖര്‍ ധവാന്‍ (15), ദിനേഷ് കാര്‍ത്തിക്(12),? സുരേഷ് റെയ്‌ന(4 നോട്ടൗട്ട്) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. വ്യാഴാഴ്ച ഇന്ത്യ ശ്രീലങ്ക ഫൈനല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.