ജീവിതം

Wednesday 10 July 2013 8:18 pm IST

പന്തയം ക്ലേശകരമായിരുന്നു; യാത്ര ദീര്‍ഘിപ്പിച്ചതായിരുന്നു; പ്രയത്നം ഗംഭീരമായിരുന്നു; സഹനം വീരോചിതമായിരുന്നു; എന്നിട്ടും കിട്ടിയതോ, സുഖത്തിന്റെ അതൃപ്തികരവും സുഗന്ധശൂന്യവുമായ ഒരു ലഘു ആകാശം മാത്രം! അടുത്തുചെന്ന്‌ നോക്കുംതോറും ജീവിതത്തിലെ ഏറ്റവും മികച്ച വിജയങ്ങള്‍പോലും അവയുടെ അപൂര്‍ണതകളെ വെളിക്കു കാട്ടും; ഓരോ ലൗകിക മനുഷ്യനും തനിക്കണഞ്ഞ സന്തോഷത്തെ പൂര്‍ണമാക്കുന്നതിനുവേണ്ടി സ്വാഭാവികമായും ആയിരക്കണക്കിലുള്ള ഇതരശ്രമങ്ങളിലേക്ക്‌ എടുത്തെറിയപ്പെടുകയാണ്‌. അങ്ങനെ ഒരാഗ്രഹത്തില്‍നിന്ന്‌ മറ്റൊരാഗ്രഹത്തിലേക്ക്‌, തനിക്ക്‌ ശരിക്കും വേണ്ടുന്നത്‌ കിട്ടുന്നതിനുവേണ്ടി, ശ്രമിച്ചുകൊണ്ടും ഒരിക്കലും പക്ഷേ വിജയിക്കാതെയും സദാ, സര്‍വ്വദാ ഓരോ മനുഷ്യനും ഓടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതാണ്‌ വേദനകളും ദുഃഖങ്ങളും നിറഞ്ഞ പ്രശ്നങ്ങളുള്‍ക്കൊള്ളുന്ന ജീവിതം. - സ്വാമി ചിന്മയാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.