കൊച്ചിയില്‍ കുടിവെള്ള വിതരണം നിലച്ചു

Thursday 11 July 2013 2:11 pm IST

കൊച്ചി: കൊച്ചിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ആലുവ പമ്പിങ് സ്റ്റേഷനിലെ വൈദ്യുതി തകരാറാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. ഉച്ചയോടെ പമ്പിംഗ് പുനഃസ്ഥാപിക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. രാവിലെ പമ്പിങ് തുടങ്ങിയപ്പോഴാണ് തകരാര്‍ കണ്ടത്തിയത്. കൊച്ചി നഗരത്തിലും കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമാണ് കുടിവെള്ള വിതരണം മുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.