തിരുവനന്തപുരം: കെ.എം മാണി മുഖ്യമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയനായ ഉമ്മന്‍ചാണ്ടി മാറി നിന്ന് ജൂഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും കെ.എം മാണി ഉള്‍പ്പെടെയുള്ളവരെ പകരക്കാരായി നിയോഗിക്കാമെന്നും കോടിയേരി ബാലകൃഷ്ണന് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്.
പ്രതിപക്ഷത്തിന്റെ അഭിപ്രായത്തില്‍ സന്തോഷമുണ്ട്. ഐക്യജനാധിപത്യമുന്നണി അങ്ങനൊരു തീരുമാനമെടുത്താല്‍ അങ്ങേയറ്റം സന്തോഷത്തോടെ കേരള കോണ്‍ഗ്രസ് അത് അംഗീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി തന്നെ വിലക്കിയിട്ടില്ല. അങ്ങനെ വിലക്കാനുള്ള ധൈര്യം ആര്‍ക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി ഭരണഘടനാവിരുദ്ധമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: