ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവ പ്രശ്നത്തിന് തുടക്കമായി

Monday 8 August 2011 1:15 pm IST

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദേവ പ്രശ്നത്തിന് തുടക്കമായി. ക്ഷേത്ര തന്ത്രി തരണല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പ്രശസ്ത ജ്യോതിഷികളായ നാരായണരംഗ ഭട്ട്, പത്മനാഭ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത്. ദേവപ്രശ്നത്തിന് മുന്നോടിയായുള്ള രാശി പൂജ രാവിലെ നടന്നിരുന്നു. ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മയും മറ്റ് രാജ കുടുംബങ്ങളും ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന ദേവ പ്രശ്നത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവറകള്‍ തുറന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഭഗവാന്‌ അഹിതമുണ്ടോ എന്ന്‌ നോക്കുന്നതിനായിരിക്കും ദേവപ്രശ്നം മുന്‍തൂക്കം നല്‍കുക. ദോഷം കണ്ടെത്തുകയാണെങ്കില്‍ ചെയ്യേണ്ട പരിഹാര നടപടികളെക്കുറിച്ചും ദേവപ്രശ്നത്തില്‍ ആരായും. ഇനി തുറക്കാനുള്ള 'ബി' നിലവറയുടെ കാര്യത്തില്‍ ദൈവഹിതം അറിയുന്നതും ഈ ദേവപ്രശ്നത്തിലായിരിക്കും. നേരത്തേ നിലവറകള്‍ തുറന്ന്‌ പരിശോധിക്കുന്നതിന്‌ മുമ്പ്‌ ദേവപ്രശ്നം നടത്തണമെന്ന്‌ രാജകുടുംബവും ക്ഷേത്രഭാരവാഹികളും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.