കള്ളപ്പണം : 700 ഇന്ത്യാക്കാരുടെ പേരുകള്‍ ലഭിച്ചു

Monday 8 August 2011 11:13 am IST

ന്യൂദല്‍ഹി: സ്വിറ്റ്സര്‍ലന്റിലെ ജനീവയിലുള്ള എച്ച്.എസ്.ബി.സി ബാങ്കുകളിള്‍ അക്കുണ്ടുകള്‍ ഉള്ള ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാരാണ് 700 ഇന്ത്യാക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറിയത്. ഈ അക്കൌണ്ടുകളുടെ നിജസ്ഥിതി സംബന്ധിച്ച് പ്രത്യക്ഷ നികുതി ബോര്‍ഡ് അന്വേഷണം തുടങ്ങി. പ്രവാസി ഭാരതീയരുടെ അക്കൌണ്ടുകള്‍ ഉണ്ടോയെന്നും അതൊഴിച്ചുള്ള മറ്റ് അക്കൌണ്ടുകളിലുള്ളത് കള്ളപ്പണമാണോയെന്നുമുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടൊപ്പം തന്നെ അക്കൌണ്ട് ഉടമകളെ കണ്ടെത്തുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.