തൃശൂര്‍: 2012ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.അന്ധകാരനഴി എന്ന നോവലിന് ഇ.സന്തോഷ്കുമാറും ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു എന്ന കവിതയിലൂടെ എസ്.ജോസഫും അക്കാദമി അവാര്‍ഡുകള്‍ നേടി. മറ്റ് അവാര്‍ഡുകള്‍: എം.എന്‍.വിനയകുമാര്‍ (മറിമാന്‍ കണ്ണി-നാടകം), സതീഷ് ബാബു പയ്യന്നൂര്‍ (പേരമരം-ചെറുകഥ), എന്‍.കെ.രവീന്ദ്രന് (പെണ്ണെഴുതുന്ന ജീവിതം-സാഹിത്യവിമര്‍ശനം), ഡോ.നടുവട്ടം ഗോപാലകൃഷ്ണന് (സംസ്ക്കാരമുദ്രകള്-വൈജ്ഞാനിക സാഹിത്യം), എസ്.ജയചന്ദ്രന് (എന്റെ പ്രദക്ഷിണവഴികള്‍-ജീവചരിത്രം/ആത്മകഥ), സന്തോഷ് ജോര്‍ജ് കുളങ്ങര (ബാള്‍ട്ടിക് ഡയറി-യാത്രാവിവരണം), ഡോ.എസ്.ശ്രീനിവാസന് (മരുഭൂമി-വിവര്‍ത്തനം), എന്‍.പി.ഹാഫിസ് മുഹമ്മദ് (കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം – ബാലസാഹിത്യം), പി.പി.ഹമീദ് (ഒരു നാനോകിനാവ്-ഹാസസാഹിത്യം) 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അക്കാദമി അവാര്‍ഡുകള്‍. കേരള സാഹിത്യ അക്കാദമി ഹാളില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. സാഹിത്യ രംഗത്ത് ലംബ്ധപ്രതിഷ്ഠനേടിയവരും എഴുതാന്‍ തുടങ്ങിയവരും ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഇത്തവണത്തെ അവാര്‍ഡുകളെന്ന് അക്കാദമി പ്രസിഡണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: