യു പിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; പിന്നെ കത്തിച്ചു

Friday 12 July 2013 11:23 am IST

കാണ്‍പൂര്‍: ദല്‍ഹിയില്‍ പെണ്‍കുട്ടി ബസ്സില്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നിന്നും രാജ്യം യാതൊരു പാഠവും പഠിച്ചില്ലെന്ന് തെളിയിക്കുന്ന മറ്റൊരു ഞെട്ടിക്കുന്ന സംഭവം കൂടി ഉത്തര്‍പ്രദേശില്‍ നിന്നും വരുന്നു. ഇരുപതുകാരിയായ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും അതിനുശേഷം ജീവനോടെ കത്തിക്കുകയും ചെയ്തു. എന്നാല്‍ എന്നിട്ടും മരണപ്പെടാതെ പെണ്‍ക്കുട്ടി മാരകമായി പൊള്ളലുകളേറ്റ് അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. ഇറ്റായി എന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. സംഭവത്തില്‍ സ്ഥലത്തെ ചില രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളാണെന്നും അതിനാല്‍ സംഭവം മൂടിവയ്ക്കാനായി ശ്രമം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാരുടെ ഭീഷണികളെ മറികടന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുത്തിട്ടുണ്ട്. ഇര്‍ഫാന്‍ എന്ന വ്യക്തിയാണ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അതിക്രമിച്ചുകയറി ആറംഗ സംഘം മാനഭംഗപ്പെടുത്തുകയായിരുന്നു. തന്നെ മാനഭംഗപ്പെടുത്തിയത് പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് പെണ്‍ക്കുട്ടിയെ ജീവനോടെ ഇവര്‍ കത്തിച്ചത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.