ചീഫ് ജസ്റ്റിസ് അല്‍ത്തമാസിനെതിരേ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റീസ്

Friday 12 July 2013 4:22 pm IST

അഹമ്മദാബാദ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിനെതിരെ ആരോപണവുമായി ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ രംഗത്ത്. ജസ്റ്റീസ് അല്‍ത്തമാസ് കബീറിന്റെ സഹോദരിയെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നതിനെ എതിര്‍ത്തതാണ് സുപ്രീംകോടതി ജഡ്ജിയായി തന്നെ നിയമിക്കാത്തതിനു കാരണമായതെന്ന് ഭട്ടാചാര്യ ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ക്ക് അദ്ദേഹം അയച്ചു. എന്നാല്‍ കൊളീജിയത്തിന്റെ തീരുമാനത്തില്‍     ഇടപെടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കബീറിന്റെ സഹോദരി ശുക്ല കബീര്‍ സിന്‍ഹയ്‌ക്കെതിരെ ഭട്ടാചാര്യ ഹൈക്കോടതി മേല്‍നോട്ട കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അത് നിരാകരിച്ച് സിന്‍ഹയെ 2010 സതെപ്റ്റംബര്‍ 13 ന് ഹൈക്കോടതി ജഡ്ജിയാക്കി. ഈ വര്‍ഷം മാര്‍ച്ച് 19ന് അല്‍ത്തമാസ് കബീറിന്റെ മേല്‍നോട്ടത്തില്‍ നടന്ന സുപ്രീകോടതി ജഡ്ജിമാരുടെ തിരഞ്ഞെടുക്കലില്‍ ജസ്റ്റീസ് അല്‍തമാസ് കബീര്‍ തന്നെ മനഃപ്പൂര്‍വം ഒഴിവാക്കി പകതീര്‍ക്കുകയാണ് ചെയ്തതെന്ന് ഭട്ടാചാര്യ രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രായവും അക്കദമിക് നിലവാരവും മോശം പ്രാക്ടീസും കണക്കിലെടുത്താണ് ശുക്ല കബീര്‍ സിന്‍ഹയെ എതിര്‍ത്തതെന്നാണ് ഭട്ടാചാര്യയുടെ വാദം. 58 വയസുള്ള ശുക്ല കബീര്‍ അഭിഭാഷകവൃത്തിയില്‍നിന്ന് പ്രതിവര്‍ഷം സമ്പാദിക്കുന്നത് വെറും 88,000 രൂപ മാത്രമാണെന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയിലെ പ്യൂണിനു പോലും പ്രതിമാസം 13,000 രൂപ വരുമാനമുണ്ടായിരിക്കെയാണിത്. അത്തരത്തിലുള്ള ഒരു അഭിഭാഷക എങ്ങനെയാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാന്‍ കഴിയുമെന്നാണ് ഭട്ടാചാര്യ സംശയമുയര്‍ത്തിയത്. കോഴ്‌സ കഴിഞ്ഞു നാലു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ പരീക്ഷകള്‍ പാസായതെന്നും കോഴ്‌സ് കഴിഞ്ഞ അഞ്ചു വര്‍ഷം കഴിഞ്ഞാണ് എംഎ ബിരുദം നേടിയതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്താണ് ഇപ്പോള്‍ തനിക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പദവി നിഷേധിച്ചതെന്നാണ് ഭട്ടാചാര്യ പരാതിപ്പെടുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.