മലേഷ്യയില്‍ മണ്ണിടിച്ചില്‍ ; ഏഴ് മരണം

Monday 8 August 2011 12:03 pm IST

ക്വാലാലംപൂര്‍: കാമറോണ്‍ ഹില്‍ റിസോര്‍ട്ടിന്‌ സമീപമുള്ള ഗ്രാമത്തിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഏഴുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ഗുരുതരാവസ്ഥയില്‍ രണ്ടുപേരെ കണ്ടെടുത്തതായും പോലീസ്‌ പറഞ്ഞു. ക്വാലാലംപൂരില്‍ നിന്ന്‌ 300 കിലോമീറ്റര്‍ അകലെയാണ്‌ അപകടസ്ഥലം. മലേഷ്യയില്‍ ഈ വര്‍ഷമുണ്ടായ രണ്ടാമത്തെ വലിയ മണ്ണിടിച്ചില്‍ ദുരന്തമാണിത്‌. മെയ്‌മാസത്തില്‍ ഒരു അനാഥാലയത്തിന്റെ മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന്‌ 15 കുട്ടികളും ഒരു ജീവനക്കാരനും മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.