ഇന്ത്യന്‍ ഓഹരിവിപണികളില്‍ വന്‍ ഇടിവ്

Monday 8 August 2011 12:37 pm IST

മുംബൈ: ആഗോള സാമ്പത്തിക പ്രതിസന്ധിയെകുറിച്ചുള്ള ആശങ്ക ഇന്ത്യന്‍ ഓഹരിവിപണികളില്‍ കനത്ത ഇടിവ്‌ സൃഷ്ടിക്കുന്നു. സെന്‍സെക്സ്‌ ഇന്ന്‌ 17000ന്‌ താഴെയെത്തി. സെന്‍സെക്സ്‌ 400 പോയിന്റിലേറെയും നിഫ്റ്റി 100 പോയിന്റിലേറെയും ഇടിവിലാണ്‌ വ്യാപാരം നടത്തുന്നത്‌. വ്യാപാരാരംഭത്തില്‍ സെന്‍സെക്സ്‌ 500 പോയിന്റിലേറെ ഇടിഞ്ഞിരുന്നു. നിഫ്റ്റി ഒരുവര്‍ഷത്തെ താഴ്‌ന്ന നിരക്കിലാണ്‌ വ്യാപാരം നടത്തുന്നത്‌. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ താഴ്ത്തിയതിനെ തുടര്‍ന്ന്‌ ആഗോള വിപണികളില്‍ ഉണ്ടായ ഇടിവാണ്‌ ഇതിന്‌ കാരണം. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന്‌ ഇടിവ്‌ തുടരുകയാണ്‌. ബാങ്ക്‌, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികളില്‍ കനത്ത ഇടിവുണ്ടായി. ജപ്പാന്‍ സൂചികയായ നിക്കി 2 ശതമാനം താഴ്‌ന്നു. ഏഷ്യന്‍ വിപണികള്‍ രണ്ട്‌ ശതമാനം മുതല്‍ അഞ്ച്‌ ശതമാനം വരെ ഇടിവിലാണ്‌ വ്യാപാരം നടത്തുന്നത്‌.