ജമ്മു: രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ഉഗ്രസ്ഫോടനശേഷിയുള്ള ബോംബുകളും സ്ഫോടകവസ്തുക്കളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി നിര്‍വീര്യമാക്കി .ഒഴിവായത് വന്‍ദുരന്തം. നൗഷേരയില്‍ സൈന്യം നടത്തിയ വിപുലമായ തിരച്ചിലിലാണ് സ്ഫോടനവസ്തുക്കള്‍ കണ്ടെത്തിയത്.
അത്യാധുനിക സാങ്കേതികവിദ്യയുടെയും മികച്ച ക്യാമറകളുടെയും സഹായത്താലാണ് ബോംബുകള്‍ കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: